Current Date

Search
Close this search box.
Search
Close this search box.

വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിനായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കാമ്പയിന്‍

ഭോപാല്‍: മുസ്‌ലിംകള്‍ ശരീഅത്തില്‍ വിശ്വസിക്കുന്നവരാണെന്നും തലാഖ് അടക്കമുള്ള വ്യക്തിനിയമങ്ങള്‍ പിന്‍പറ്റി ജീവിക്കാനുള്ള അവരുടെ അവകാശം കോട്ടംതട്ടാതെ നിലനില്‍ക്കേണ്ടതുണ്ടെന്നും ജുഡീഷ്യറിയെയും ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമകാര്യ കമ്മീഷനെയും ബോധ്യപ്പെടുത്തുന്നതിന് ക്യാമ്പയിന്‍ നടത്തുമെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രഖ്യാപിച്ചു. കാമ്പയിന്റെ ഭാഗമായി സ്ത്രീകളില്‍ നിന്ന് ഒപ്പുശേഖരണവും നടത്തുന്നുണ്ട്. ‘ഞങ്ങള്‍ മുത്തലാഖ് വിധിയെ മാനിക്കുന്നു, എന്നാല്‍ ഞങ്ങള്‍ ശരീഅത്തില്‍ വിശ്വസിക്കുന്നു. അതിന്റെ ഭാഗമാണ് തലാഖ്. അതില്‍ വരുത്തുന്ന നിയന്ത്രണം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. അതുകൊണ്ടു തന്നെ അത് കോട്ടംതട്ടാതെ നിലനില്‍ക്കേണ്ടതുണ്ട്.’ എന്ന് പറയുന്ന ഒപ്പുശേഖരണ ഫോറത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപോര്‍ട്ട് വ്യക്തമാക്കി. മുത്തലാഖ് സംബന്ധിച്ച സുപ്രീം കോടതി വിധിക്കേ ശേഷം വ്യക്തിനിയമ ബോര്‍ഡ് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് ഒപ്പുശേഖരണം നടത്തിയത്.
കാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം മുസ്‌ലിം സ്ത്രീ പുരുഷന്‍മാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും അവ അംഗീകരിക്കുന്ന പ്രമേയങ്ങളുടോ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, ജഡ്ജിമാര്‍, നിയമകാര്യ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവക്ക് അയച്ചുകൊടുക്കുകയും ചെയ്യുമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ സഹതാപം പ്രകടിപ്പിച്ച് വ്യക്തിനിയമത്തില്‍ ഇടപെടല്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബോര്‍ഡ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്ന മുസ്‌ലിം സ്ത്രീകളാണ് ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്നവരും അസന്തുഷ്ടരുമെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. എന്നാല്‍ ഇതൊട്ടും ശരിയല്ലെന്നും ശരീഅത്തിനെ സംരക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ഭോപാലിലെ ഇഖ്ബാല്‍ മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഒരു വനിതാ പ്രാസംഗിക പറഞ്ഞു.

Related Articles