Current Date

Search
Close this search box.
Search
Close this search box.

വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ അബ്ബാസിന് ട്രംപിന്റെ ക്ഷണം

റാമല്ല: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം. ട്രംപ് സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ടെലിഫോണ്‍ സംഭാഷണത്തിലാണ് അബ്ബാസിനെ ക്ഷണിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ മഹ്മൂദ് അബ്ബാസിനെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നും അനുരഞ്ജന ശ്രമങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനാണതെന്നും ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബൂറദീന പറഞ്ഞു. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കുമിടയില്‍ യഥാര്‍ഥ സമാധാനം ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അബൂറദീന പറഞ്ഞു. ഇസ്രയേല്‍ രാഷ്ട്രത്തിനൊപ്പം ഫലസ്തീന്‍ രാഷ്ട്രം കൂടി സ്ഥാപിക്കുന്നതിന് സമാധാനത്തിന്റെ വഴി മുറുകെ പിടിക്കുമെന്ന് അബ്ബാസ് സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കഴിഞ്ഞ ഫെബ്രവരിയില്‍ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇസ്രയേലുമായുള്ള ഭാവി ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനമായി ഫലസ്തീന്‍ അതോറിറ്റി കാണുന്ന ദ്വിരാഷ്ട്ര പരിഹാരത്തോട് ട്രംപിന് താല്‍പര്യമില്ലെന്നതാണ് പ്രസ്തുത കൂടിക്കാഴ്ച്ചയില്‍ വ്യക്തമായിട്ടുള്ളതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles