Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കിലെ മാധ്യമ സ്ഥാപനങ്ങള്‍ ഇസ്രയേല്‍ അടച്ചുപൂട്ടി

വെസ്റ്റ്ബാങ്ക്: പ്രാദേശിക, അറബ്, അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും വാര്‍ത്താ സേവനങ്ങള്‍ നല്‍കിയിരുന്ന വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ മാധ്യമ സ്ഥാപനങ്ങളും അവയുടെ ശാഖകളും ഇസ്രയേല്‍ സൈനികര്‍ അടച്ചുപൂട്ടി. ഇന്ന് രാവിലെ റാമല്ലയിലും ബത്‌ലഹേമിലും ഹെബ്രോണിലും നാബുലുസിലും ഇരച്ചുകയറിയ ഇസ്രയേല്‍ സൈനികര്‍ വെസ്റ്റ്ബാങ്കിലെ ടെലിവിഷന്‍ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്ന പാല്‍മീഡിയ, ട്രാന്‍സ്മീഡിയ എന്നീ സ്ഥാപനങ്ങളുടെ ഓഫീസുകളും ആസ്ഥാനങ്ങളും അടച്ചുപൂട്ടുകയായിരുന്നു. സ്ഥാപനങ്ങളുടെ ഗേറ്റുകള്‍ ഇരുമ്പ് താഴിട്ട് പൂട്ടുകയും ഇസ്രയേല്‍ സൈനിക മേധാവി ഒപ്പുവെച്ച അടച്ചുപൂട്ടാനുള്ള ഉത്തരവ് അവിടെ പതിക്കുകയും ചെയ്തിട്ടുണ്ട്. ‘അക്രമത്തിന് പ്രേരിപ്പിച്ചു’ എന്ന കുറ്റമാണ് അടച്ചുപൂട്ടലിന് കാരണമായി അതില്‍ ചൂണ്ടിക്കാണിക്കുന്നത്.
അല്‍ഖുദ്‌സ്, ഫലസ്തീന്‍ അല്‍യൗം, അല്‍അഖ്‌സ തുടങ്ങിയ ചാനലുകള്‍ക്ക് വേണ്ടി സേവനങ്ങള്‍ ചെയ്തിരുന്ന കമ്പനികളുടെ ഉപകരണങ്ങളും അധിനിവേശ സൈന്യം കണ്ടുകെട്ടിയിട്ടുണ്ട്. ലൈസന്‍സില്ലെന്ന കാരണം കാണിച്ച് സൈനിക മേധാവിയുടെ ഉത്തരവനുസരിച്ചാണ് ഈ നടപടിയും. അപ്രകാരം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

Related Articles