Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ഫലസ്തീനികളുടെ ടെന്റുകള്‍ തകര്‍ത്തു

വെസ്റ്റ്ബാങ്ക്: അനുമതിയില്ലാത്ത നിര്‍മാണം എന്ന് കാരണം പറഞ്ഞ് ഇസ്രേയല്‍ സൈനികര്‍ വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ കഴിഞ്ഞിരുന്ന ടെന്റുകളും അവക്ക് സമീപത്ത് കാലികള്‍ക്കായി നിര്‍മിച്ച കൂടുകളും തകര്‍ത്തു. ദേര്‍ബലൂത്വില്‍ അബൂറഈശ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള താമസിക്കാന്‍ ഉപയോഗിച്ചിരുന്ന അഞ്ച് ടെന്റുകളും സമീപത്ത് ആടുകള്‍ക്കായി നിര്‍മിച്ച കൂടുകളും ബുധനാഴ്ച്ച പുലര്‍ച്ചെ എത്തിയ ഇസ്രയേല്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു എന്ന് പ്രദേശത്തെ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായ ദാവൂദ് അബ്ദുല്ല പറഞ്ഞു. അവിടെ ഇരച്ചുകയറിയ സൈന്യം ഉടന്‍ തകര്‍ക്കല്‍ നടപടികള്‍ ആരംഭിച്ച് അതിലെ താമസക്കാരെ അവിടം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ടെന്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് മൂന്ന് ദിവസം മുമ്പാണ് ഇസ്രേയല്‍ ഭരണകൂടം അവരെ അറിയിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഇരുപതോളം ആളുകള്‍ അവിടെ വസിച്ചിരുന്നു. ആടുകളെ വളര്‍ത്തിയാണ് അവര്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ സൈന്യം ഇതുസംബന്ധിച്ച് പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. ഓസ്‌ലോ കരാര്‍ പ്രകാരം ‘സി’ കാറ്റഗറിയില്‍ വരുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ലൈസന്‍സ് ഇല്ലെന്ന പേരില്‍ ഇസ്രയേല്‍ മുമ്പും തകര്‍ത്തിട്ടുണ്ട്.

Related Articles