Current Date

Search
Close this search box.
Search
Close this search box.

വെളുത്തവര്‍ഗക്കാരും കത്തോലിക്കരുമാണ് ഫ്രഞ്ചുകാര്‍: ബെസിയേഴ്‌സ് മേയര്‍

പാരീസ്: ഫ്രഞ്ചുകാരാവുകയെന്നാല്‍ യൂറോപ്യനും വെളുത്തവര്‍ഗക്കാരനും കത്തോലിക്കനും ആവുകയാണെന്ന് ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ ബെസിയേഴ്‌സ് മേയര്‍ റോബര്‍ട്ട് മെനാര്‍ഡ്. ഫ്രഞ്ചുകാരനാവുകയെന്നാല്‍ ചാള്‍സ് ഡി ഗോള്‍ (മുന്‍ ഫ്രഞ്ച് പ്രസിഡന്റ്) പറഞ്ഞതു പോലെ യൂറോപ്യനും വെളുത്തവര്‍ഗക്കാരനും കത്തോലിക്കനുമാവുക എന്നാണ് അര്‍ഥമാക്കുന്നതെന്ന് LCI ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെനാര്‍ഡ് പറഞ്ഞത്. ചില സ്‌കൂളുകളില്‍ 91 ശതമാനവും മുസ്‌ലിം കുട്ടികളാണെന്നും തന്റെ വാദത്തെ ശക്തിപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലമില്ലാതെ അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
മുസ്‌ലിംകളുടെ എണ്ണം തന്നെ ‘സ്വാഭാവികമായും ഒരു പ്രശ്‌നമാണ്’ എന്നും ‘സഹിഷ്ണുതക്ക് അതിരുണ്ടെന്നും’ പറഞ്ഞ മെനാര്‍ഡ് ക്ലാസില്‍ കൂടുതല്‍ മുസ്‌ലിം കുട്ടികളുണ്ടെങ്കില്‍ അവിടെ നിന്ന് തങ്ങളുടെ കുട്ടികളെ വേറെ സ്‌കൂളിലേക്ക് മാറ്റാനും രക്ഷിതാക്കള്‍ക്കളോട് നിര്‍ദേശിച്ചു. മെനാര്‍ഡ് മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.

Related Articles