Current Date

Search
Close this search box.
Search
Close this search box.

വെല്‍ഫെയര്‍ കേരള എസ്സെന്‍ഷ്യല്‍ ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തു

കുവൈത്ത് സിറ്റി :  കോവിഡ് പ്രതിസന്ധിയില്‍ മിഷ് രിഫ് നിരീക്ഷണ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് എസ്സെന്‍ഷ്യല്‍ ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തു. അവിചാരിതമായി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഭൂരിഭാഗം പേര്‍ക്കും നിത്യോപയോഗ വസ്തുക്കള്‍ കൂടെ കരുതാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തത് .

ടൂത്ത് ബ്രഷ് , പേസ്റ്റ് , സോപ്പ്,  മാറിയുടുക്കാന്‍ ട്രാക്ക് പാന്റ് , ചീര്‍പ്പ് , നെയില്‍ കട്ടര്‍ ,ടീ ഷര്‍ട്ട്‌ , തോര്‍ത്ത് , മൊബൈല്‍ ചാര്‍ജര്‍ , ചെരുപ്പ് എന്നിവയാണ്  കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ ദിവസം 250 പേര്‍ക്ക്  ഗിഫ്റ്റ് പാക്ക് വിതരണം ചെയ്തു. വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റ് ഖലീലു റഹ്മാന്‍ ,  ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍     റഷീദ് ഖാന്‍ ഫര്‍വാനിയ  മേഖലാ പ്രസിഡന്റ് നയീം , അഫ്താബ്  , അബ്ദുല്‍ ജലീല്‍  എന്നിവര്‍ നേതൃത്വം നല്‍കി. ഒന്നാം ഘട്ടത്തില്‍ ജാബര്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കാണ് കിറ്റുകള്‍  വിതരണം ചെയ്തത്.

Related Articles