Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ വിജയം സിറിയന്‍ നിലപാടിനെ ആശ്രയിച്ചായിരിക്കും: ഖത്തര്‍

ദോഹ: സിറിയയില്‍ സമാധാനമുണ്ടാക്കുന്നതിന് ഏത് തരത്തിലുള്ള പങ്ക് വഹിക്കാനും തന്റെ രാജ്യം തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. സിറിയയില്‍ നിലവില്‍ വന്നിരിക്കുന്ന വെടിനിര്‍ത്തലിന്റെ വിജയം സിറിയന്‍ ഭരണകൂടം എത്രത്തോളം അത് പാലിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കാറയില്‍ വെച്ചുണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്യുന്നുവെന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിക്കും ഖത്തറിനുമിടയില്‍ നല്ല സഹകരണമാണ് നിലനില്‍ക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലുദ് ജാവേശ് ഓഗ്‌ലു ഈയടുത്ത് ദോഹ സന്ദര്‍ശിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. സന്ദര്‍ശനത്തിനിടെ സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന റിയാദ് ഹിജാബുമായി തുര്‍ക്കി മന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അര്‍ധരാത്രി മുതലാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഖസാകിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഭീകരവാദികളായി റഷ്യ!യും തുര്‍ക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ഉള്‍പ്പെടുന്നില്ല. ഭീകരസംഘടനയായ ഐ.എസും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദിഷ് ഡെമോക്രറ്റിക് പാര്‍ട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്.

Related Articles