Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി പ്രഖ്യാപനം; റഷ്യ നിലപാട് വ്യക്തമാക്കണം

വാഷിംഗ്ടണ്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതായിട്ടുള്ള സിറിയന്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തോടുള്ള നിലപാട് റഷ്യ വ്യക്തമാക്കണമെന്ന് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടു. ഉടമ്പടിയിലൂടെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും സഹായമെത്തിക്കുന്നത് കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും വാഷിംഗ്ടണ്‍ അറിയിച്ചു. വ്യവസ്ഥ പ്രകാരം സിറിയന്‍ ഭരണകൂടത്തെ കൊണ്ട് വെടിനിര്‍ത്തലിനെ അംഗീകരിപ്പിക്കല്‍ റഷ്യയുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ റഷ്യ അവരുടെ നിലപാട് വ്യക്തമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ഫലമായി ആക്രമണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തുടര്‍ച്ചയായ ഏഴ് ദിവസം അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാനുഷിക സഹായങ്ങള്‍ എത്തിക്കല്‍ കരാറിലെ പ്രധാന വ്യവസ്ഥയാണെന്നും എന്നാല്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമേ അത് ആരംഭിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കന്‍- റഷ്യന്‍ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ അവസാനിച്ചതായി തിങ്കളാഴ്ച്ചയാണ് സിറിയന്‍ സൈന്യം പ്രഖ്യാപിച്ചത്. അത് പുതുക്കുന്നത് സംബന്ധിച്ച ഒരു സൂചനയും സൈന്യം നല്‍കിയിട്ടില്ല. വെടിനിര്‍ത്തല്‍ പാലിച്ചില്ലെന്ന ആരോപണം സിറിയന്‍ സൈന്യവും പ്രതിപക്ഷവും പരസ്പരം ആരോപിക്കുന്നുണ്ട്. മൂന്നൂറില്‍ പരം വെടിനിര്‍ത്തല്‍ സംഭവങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നത്.

Related Articles