Current Date

Search
Close this search box.
Search
Close this search box.

വിസാ അപേക്ഷകരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ അമേരിക്ക ആവശ്യപ്പെടും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രവേശിക്കാന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുത്തുന്നതടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഫെഡറല്‍ രെജിസ്റ്റര്‍ വിഭാഗത്തിന് കൈമാറിയ മെമ്മോയിലാണ് ഈ അധിക നടപടികള്‍ ആവശ്യപ്പെടുന്നത്. ദേശീയ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം കര്‍ശന നീക്കങ്ങള്‍ എന്നാണ് ട്രംപിന്റെ വാദം.
വിദേശമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 65,000ല്‍ പരം വിസാ അപേക്ഷകളില്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായി വരുമെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. വൈറ്റ്ഹൗസിലെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് കമ്മറ്റി മെയ് 18ന് ഈ ഇതിന് അംഗീകാരം നല്‍കുകയോ തള്ളുകയോ ചെയ്യുന്നതിന് മുമ്പ് അതില്‍ പൊതു ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles