Current Date

Search
Close this search box.
Search
Close this search box.

വിശ്വാസികള്‍ സാമൂഹിക നീതിക്കായി നിലകൊള്ളണം: ശൈഖ് മുഹമ്മദ് കാരകുന്ന്

ആലത്തൂര്‍: അക്രമവും അനീതിയും കൊടുകുത്തിവാഴുന്ന സമകാലീന സാഹചര്യത്തില്‍ വിശ്വാസികള്‍ സാമൂഹിക നീതിക്കായി എഴുന്നേറ്റു നില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. നന്മ സ്ഥാപിക്കലും തിന്മ വിരോധിക്കലും  വിശ്വാസികളുടെ കടമയാണെന്നാണ്  ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ മോഡല്‍ സ്‌കൂളില്‍ നടന്ന ജില്ല സമിതി ദ്വിദിന സംയുക്ത കാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ടി. മുഹമ്മദ് വേളം, നൗഷാദ് സി.എ, ആര്‍. യൂസുഫ്, പി.കെ ജമാല്‍, എന്നിവര്‍ സംവദിച്ചു. പി.സി ഹംസ,സഫിയ ശറഫിയ്യ, നൗഷാദ് മുഹ്‌യുദ്ദീന്‍, ബഷീര്‍ ഹസന്‍ നദ്വി, സഫിയ അടിമാലി, നൗഫല്‍ എ.കെ, ഫാസില്‍ മജീദ്, മുഫീദ.വി, ശിഹാബ് നെന്മാറ, റംസിയ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പുതുക്കോട്, സക്കീര്‍ ഹുസൈന്‍, ദില്‍ഷാദ് അലി, റഹീമ പത്തിരിപ്പാല, ഹബീബ മൂസ, ലുഖ്മാന്‍ ആലത്തൂര്‍, ഷാജഹാന്‍ കൊല്ലങ്കോട്, ഫാരിസ് വല്ലപ്പുഴ, അനീസ് തിരുവിഴാംകുന്ന്, ഷാഹിന്‍ ആലത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles