Current Date

Search
Close this search box.
Search
Close this search box.

വിശ്വാസത്തിലധിഷ്ഠിതമായ സാഹോദര്യം ശക്തിപ്പെടുത്തുക: ഡോ. ഖറദാഗി

ദോഹ: ഇസ്‌ലാമിക സമൂഹത്തില്‍ വിശ്വാസത്തിലധിഷ്ഠിതമായ സാഹോദര്യം സജീവമാക്കാന്‍ ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗിയുടെ ആഹ്വാനം. ഈമാനികമായ സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിശ്വാസികള്‍ നിലനില്‍ക്കേണ്ടത്. രക്തബന്ധത്തിലുള്ള സാഹോദര്യത്തിനും മേലെയാണ് അതിന് സ്ഥാനം. ഒരു മുസ്‌ലിം തന്റെ മുസ്‌ലിം സഹോദരന് താങ്ങും സഹായവുമായിരിക്കണം. ജീവിതത്തിന്റെ എല്ലാ തുറകളിലും മുസ്‌ലിം സമൂഹം ഒരൊറ്റ ശരീരവും ഒരൊറ്റ സംഘവുമായി മാറണം. പിന്നീട് അഖണ്ഡത നിലനിര്‍ത്തുകയും മുസ്‌ലിം ഉമ്മത്തിനെയും അതിന്റെ താല്‍പര്യങ്ങളെയും സംരക്ഷിക്കുന്ന നാഗരികതയും ശക്തിയും നിര്‍മിക്കപ്പെടണം. നിലവില്‍ നമുക്കിടയിലുള്ള അകല്‍ച്ചയുടെയും പിളര്‍പ്പിന്റെയും ആഴത്തെ കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. എന്നും അദ്ദേഹം പറഞ്ഞു. മനസ്സിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് മറ്റുള്ളവരെ കുറിച്ച് ചീത്തവിചാരം വെച്ചുപുലര്‍ത്തല്‍. മനസ്സ് ആളുകളെ കുറിച്ച ചീത്തവിചാരങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ നാവും അവയവങ്ങളും അതുകൊണ്ട് നിറയുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വിനിമയ മാധ്യമങ്ങള്‍ നുണ നിര്‍മിച്ച് കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുന്ന ഉപകരണമായി മാറിയതില്‍ അദ്ദേഹം ദുഖം പ്രകടിപ്പിച്ചു. ചില രാഷ്ട്രങ്ങളെല്ലാം ഇലക്ടോണിക് സേനയെന്ന പേരില്‍ നുണകള്‍ പടച്ചുവിടാനും കുപ്രചാരണങ്ങള്‍ നടത്താനും ബജറ്റില്‍ തുക വിലയിരുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അവരുടെ നുണ പ്രചാരണങ്ങളില്‍ നിന്നും നല്ലവരായ പണ്ഡിതന്‍മാരോ നേതാക്കളോ പോലും രക്ഷപ്പെടുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles