Current Date

Search
Close this search box.
Search
Close this search box.

വിവേചനത്തിന്റെ രാഷ്ട്രീയത്തിനെതിരെ ക്രിയാത്മക വിദ്യാര്‍ഥി പ്രതിപക്ഷമാകുക: സി.ടി സുഹൈബ്

തലശ്ശേരി: ഇന്ത്യയിലെ ക്രിയാത്മക പ്രതിപക്ഷം വിദ്യാര്‍ഥികളാണെന്നും പുതുകാല രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ ആര്‍ജവത്തോടെ നില്‍ക്കാന്‍ എസ്.ഐ.ഒ ഉണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് സമകാലിക ഇടപെടലുകലുകളില്‍ അതുയര്‍ത്തിയ നിലപാടുകളെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. വിദ്യഭ്യാസ മേഖലയില്‍ ഉയര്‍ന്നുവരുന്ന മുസ്‌ലിം ദളിത് പിന്നാക്ക വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യത്തെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തന്നെയാണ് എസ്.ഐ.ഒ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷ ഫാഷിസമാണെന്നും അതിനെ ജനാധിപത്യ ഇടങ്ങളാക്കാനുള്ള ക്രിയാത്മക ഇടപെടലുകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സ്റ്റുഡന്റ്‌സ് കോണ്‍ ക്ലേവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മലേഷ്യ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.ആര്‍ യൂസുഫ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജവാദ് അമീര്‍ അധ്യക്ഷത വഹിച്ചു. സി.പി ഹാരിസ്, സാദിഖ് ഉളിയില്‍, റുക്‌സാന പി, അഫീദ എന്നിവര്‍ സംസാരിച്ചു. ഫാസില്‍ അബ്ദു നന്ദി പറഞ്ഞു.

Related Articles