Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പുകള്‍ വെടിഞ്ഞ് ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അറബ് നേതാക്കളോട് ബ്രദര്‍ഹുഡ്

കെയ്‌റോ: വിയോജിപ്പുകള്‍ വെടിഞ്ഞ് ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അറബ് സമൂഹത്തിലെ ഇരകള്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിച്ച് എഴുന്നേറ്റ് നില്‍ക്കാനും ഇന്ന് ജോര്‍ദാനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളോട് മുസ്‌ലിം ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. ‘അറബ് ഉച്ചകോടിക്ക് മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നുള്ള സന്ദേശം’ എന്ന തലക്കെട്ടിലുള്ള പ്രസ്താവനയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുസ്‌ലിം ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീറിന്റെ നേതൃത്വത്തില്‍ ബ്രദര്‍ഹുഡിന്റെ ലണ്ടന്‍ ഓഫീസാണ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.
അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അറബ് നേതാക്കളെയും ഭരണാധികാരികളെയും അഭിസംബോധ ചെയ്യുന്നതാണ് പ്രസ്തുത പ്രസ്താവന. നിലവില്‍ അറബ് സമൂഹം കടന്നു പോകുന്ന നിമിഷങ്ങള്‍ സംഘര്‍ഷത്തിന്റെയും വിയോജിപ്പിന്റേതമായി മാറാന്‍ പാടില്ല. മറിച്ച് എല്ലാവര്‍ക്കും അവന്‍ ഭരണാധികാരിയാവട്ടെ, ഭരണീയനാവട്ടെ അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കേണ്ട സന്ദര്‍ഭമാണ്. ജനതയുടെ രക്തം കൈകളില്‍ പുരണ്ടവരെ അകറ്റിനിര്‍ത്തുകയെന്നത് നവോത്ഥാനത്തിന്റെ ഉപാധികളിലൊന്നാണ്. ജനതയുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമുള്ള അവകാശം നിഷേധിക്കുന്നവരെ നിങ്ങള്‍ അകറ്റി നിര്‍ത്തുക. എന്നും പ്രസ്താവന ആവശ്യപ്പെട്ടു.
യുദ്ധം കാരണം ഉച്ചകോടിക്ക് ആതിഥ്യമേകാന്‍ സാധിക്കില്ലെന്ന് യമന്‍ കാരണമറിയിച്ചതിനെ തുടര്‍ന്നാണ് അറബ് ഉച്ചകോടി ജോര്‍ദാനിലേക്ക് മാറ്റിയതെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles