Current Date

Search
Close this search box.
Search
Close this search box.

വിയോജിപ്പുകള്‍ അവസാനിപ്പിച്ച് ഫലസ്തീനികള്‍ ഒന്നിക്കണം: മിശ്അല്‍

ബൈറൂത്ത്: ഫലസ്തീന്റെ ആഭ്യന്തര രംഗത്ത് ക്രമീകരണങ്ങള്‍ വരുത്തുകയും പി.എല്‍.ഒ പുനസംവിധാനിക്കണമെന്നും ഹമാസ് രാഷ്ട്രീയസമിതി അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍. ഫലസ്തീനില്‍ ഇപ്പോഴും വിയോജിപ്പ് നിലനില്‍ക്കുന്നതില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തുകയും ചെയ്തു. ലബനാന്‍ തലസ്ഥാന നഗരിയായ ബൈറൂത്തില്‍ ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിയോജിപ്പുകള്‍ തുടുരുന്നത് വൈദേശിക ഘടകങ്ങളെയും ബാധിക്കും. എന്നാല്‍ ആഭ്യന്തര ഘടകങ്ങളാണ് ഏറ്റവും പ്രധാനം. അനുരഞ്ജനത്തിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. നേതൃത്വം രാഷ്ട്രീയ സംവിധാനത്തിലൂടെ പങ്കാളികളെ ഉള്‍പ്പെടുത്തുന്നതാണ് അതിന് കാരണം. ഭരണകക്ഷിയും ക്വാട്ട പ്രകാരം അനുവദിക്കപ്പെട്ട മറ്റുള്ളവരും പങ്കെടുക്കുന്ന സംവിധാനമാണത്. അതിന് മാറ്റം വരാതെ വിയോജിപ്പ് അവസാനിക്കുകയില്ല. എ്‌നും അദ്ദേഹം പറഞ്ഞു.
ഹമാസ് പുതിയ രാഷ്ട്രീയ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വരും ആഴ്ച്ചകളില്‍ അത് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ സംഘടനയുടെ രാഷ്ട്രീയാനുഭവങ്ങളും ചിന്തകളും ഉള്‍ക്കൊള്ളുന്ന അത് ഒരു വര്‍ഷമെടുത്താണ് തയ്യാറാക്കിയതെന്നും അദ്ദഹം സൂചിപ്പിച്ചു. അധിനിവേശത്തെ കാര്യക്ഷമമായി ചെറുക്കുന്നതിന് ഫലസ്തീന്‍ ദേശീയ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Articles