Current Date

Search
Close this search box.
Search
Close this search box.

വിഭാഗീയ സംഘട്ടനങ്ങള്‍ ഐഎസിന്റെ ആയുസ് നീട്ടും: ബ്രിട്ടന്‍

ദുബൈ: വിഭാഗീയ സംഘട്ടനങ്ങള്‍ ഐഎസിന്റെ ആയുസ്സ് നീട്ടുമെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അറബി മിഡിലീസ്റ്റ് മാധ്യമ വക്താവ് എഡ്‌വിന്‍ സാമുവല്‍. പ്രദേശത്തെ രാഷ്ട്രങ്ങളുടെ സഹകരണത്തോടെ ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ തന്നെയാണ് അന്താരാഷ്ട്ര സഖ്യം നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ദുബൈയിലെ മീഡിയ സെന്റര്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ നിരവധി പേര്‍ ഭാഗവാക്കാകുന്നുണ്ടെന്നും പൊതുശത്രുവിനെതിരെയുള്ള ശ്രമങ്ങള്‍ ഒന്നിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
ഇറാഖിനും പ്രദേശത്തിനും ഐഎസ് ഒരു വെല്ലുവിളിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ മറ്റ് ഏറ്റുമുട്ടലുകള്‍ക്കുള്ള സമയമല്ല ഇത്. ഒന്നാമതായി ഐഎസിനെ പരാജയപ്പെടുത്തുകയാണ് നമുക്ക് വേണ്ടത്. വിഭാഗീയ സംഘട്ടനങ്ങള്‍ ഐഎസിന് വളമായി മാറുകയാണെന്ന് നാം ബോധ്യപ്പെടുത്തേണ്ടതുണ്ട്. മൂസിലിന് പരിസരത്ത് സുന്നി-ശിയാ സംഘട്ടനം ഉണ്ടാവാനുള്ള സാധ്യതയെ കുറിച്ച റിപോര്‍ട്ടുകളും വാര്‍ത്തകളും പ്രദേശവാസികളില്‍ വലിയ ഭീതിയാണ് ഉയര്‍ത്തുന്നത്. പ്രദേശം ഐഎസിന്റെ നിയന്ത്രണത്തില്‍ നിന്നും പോയി മറ്റൊരു സംഘട്ടനത്തിലേക്ക് വലിച്ചെറിയപ്പെടുമോ എന്ന ഭീതിയാണവരില്‍. എന്നും പ്രസ്താവന വിവരിച്ചു.
ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍അബാദി മനുഷ്യാവകാശ ലംഘനങ്ങളെ വെച്ചുപൊറുപ്പിക്കാത്ത നയമാണ് സ്വീകരിക്കുന്നതെന്നും മൂസില്‍ വിമോചിപ്പിക്കുന്നതിനുള്ള പോരാട്ടം ഇറാഖ് ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും സാമുവല്‍ പറഞ്ഞു. സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും വിഭാഗീയതയും അതിന്റെ പേരിലുള്ള കുഴപ്പങ്ങളും സൃഷ്ടിക്കാന്‍ ഐഎസ് അനുദിനം ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ നമ്മുടെ മുഖ്യ ലക്ഷ്യത്തില്‍ നിന്നും തെറ്റിക്കുന്ന വിഭാഗീയ സംഘര്‍ഷങ്ങള്‍ നാം വെടിയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles