Current Date

Search
Close this search box.
Search
Close this search box.

വിപിന്‍ വധം; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം – ജമാഅത്തെ ഇസ്‌ലാമി

മലപ്പുറം: കോഴിക്കോട്: കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സാമുദായികാന്തരീക്ഷം അപകടപ്പെടാതിരിക്കാന്‍ സര്‍ക്കാറും സമൂഹവും ജാഗ്രതപാലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി പറഞ്ഞു. യഥാര്‍ഥ പ്രതികളെ പെട്ടെന്ന് പിടികൂടുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലിസിന് സാധിക്കണം. നിയമം കയ്യിലെടുക്കാനും സാഹചര്യം ദുരുപയോഗം ചെയ്യാനും ആരെയും അനുവദിക്കരുതെന്നും മുഹമ്മദലി പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയുടെ സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തണം: ജമാഅത്തെ ഇസ്‌ലാമി
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിന്റെ കൊലപാതകം ജില്ലയുടെ സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും അവസരം മുതലെടുക്കാനുള്ള സാമൂഹ്യവിരുദ്ധ ശക്തികളുടെ ഇത്തരം ചെയ്തികള്‍ അങ്ങേയറ്റം അപകടകരമാണെന്നും സംഭവത്തില്‍ കുറ്റവാളികളെ എത്രയും വേഗത്തില്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പ്രദേശത്ത് സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതം പറഞ്ഞു.  ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍, ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.

Related Articles