Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കരുത്: സി.ടി സുഹൈബ്

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വിലക്കുന്ന ഹൈകോടതി നിലപാട് അപലപനീയമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. സംഘടനാ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കാമ്പസുകളെ അരാഷ്ട്രീയ വല്‍കരിക്കുന്നത് പുതുതലമുറയുടെ മുന്നോട്ട് പോക്കിനെ അപകടകരമാം വിധം ബാധിക്കുമെന്നും ഇത്തരം വിലക്കുകള്‍ക്ക് നേരെയുള്ളേ മൗനം മൗലികാവകാശങ്ങളുടെ ധ്വംസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ഒ മലപ്പുറം ജില്ലാകമ്മിറ്റി വേങ്ങര പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടത്തിയ ദ്വിദിന സെലക്റ്റട് മെംബേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിനു എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ. സഫീര്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.പി ജുമൈല്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി, റമീസ് വേളം, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സമാപന സെഷന്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് നഈം മാറഞ്ചേരി, ജില്ലാ സെക്രട്ടറി സല്‍മാന്‍ മുണ്ടുമുഴി, ജോയിന്റ് സെക്രട്ടറിമാരായ മുസ്തബ്ശിര്‍ ശര്‍ഖി, വി പി റഷാദ്, അമീന്‍ മമ്പാട്, ശിബാസ് പുളിക്കല്‍, ബാസിത് താനൂര്‍, അനീസ് റഹ്മാന്‍, ഫഹീം ചൂനൂര്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles