Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂല്യങ്ങള്‍ കൂടി പകര്‍ന്നു നല്‍കണം: എം.ഐ അബ്ദുല്‍ അസീസ്

ശാന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം ഉയര്‍ന്ന മൂല്യങ്ങള്‍ പകര്‍ന്നുനല്‍കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്ഥാപന ഭാരവാഹികളുടെ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. പൊതുമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനും സമൂഹത്തിന് ഗുണം ചെയ്യുന്ന വിജ്ഞാനം കൂടുതല്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട്. മാനവിക സാഹോദര്യത്തെ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്അദ്ദേഹം ഉണര്‍ത്തി. വിദ്യാഭ്യാസം കഴിവും സമര്‍ ബോധവുമുള്ള തലമുറകള്‍ക്ക് ജന്മം നല്‍കാന്‍ ഉതകുന്നതാവണമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. വിവിധ വിദ്യാഭ്യാസ ഏജന്‍സികളെ കുറിച്ച് കമ്പനി സെക്രട്ടറി ടി.ടി. അജ്മല്‍ അഹ്മദ്, ‘ഫണ്ട് റൈസിങ്, എന്‍.ജി.ഒ. എന്ന വിഷയത്തില്‍ മൈനോറിറ്റി എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കോഓഡിനേറ്റര്‍ ഡോ. ബേനസീര്‍ ബേഗ്, ‘അക്കൗണ്ട്‌സ് ആന്‍ഡ് ലീഗല്‍ ഇഷ്യസ് എന്ന വിഷയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഡ്വ. ശിവദാസ് ചിറ്റൂര്‍, ‘സ്ഥാപനങ്ങളുടെ ഘടന, സ്വഭാവം’ എന്ന വിഷയത്തില്‍ഇംതിയാസ് മാഹി എന്നിവര്‍ സംസാരിച്ചു. പാനല്‍ ചര്‍ച്ചക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ അജ്മല്‍ മൂഹാജിര്‍, ഗാലിബ് മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ചെയര്‍മാന്‍ ഡോ. കുട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് പൂക്കോട്ടുര്‍ സ്വാഗതം പറഞ്ഞു. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ പങ്കെടുത്തു. പ്രഫ. പി. മുഹമ്മദ്, ഡോ. കെ.കെ. മു ഹമ്മദ്, കെ.വി. മുഹമ്മദ്, ഡോ. മഹ്മൂദ് ശിഹാബ്, സുശീര്‍ ഹസ്സന്‍ എന്നിവര്‍ മീറ്റിന് നേതൃത്വം നല്‍കി. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ സുലൈമാന്‍ ഊരകം നന്ദി പറഞ്ഞു.

Related Articles