Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്തയുടെ പങ്ക് നിസ്തുലം: പി.കെ. കുഞ്ഞാലിക്കുട്ടി

തേഞ്ഞിപ്പലം: മത-ഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ, മദ്‌റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീപ്രൈമറി മുതല്‍ ഉന്നതതലം വരെയുള്ള ഇരു വിദ്യാഭ്യാസത്തിനും നേരത്തെ മാതൃക കാണിച്ച സമസ്ത ഇപ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും മാതൃകയായിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ പോളിസിയുടെ ഭാഗമായാണ് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയുടെ പരിധിയില്‍ എയ്ഡഡ് സ്‌കൂള്‍ ലഭിക്കാതെ പോയത്. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികവിന്റെ മാതൃകയായ ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ വിദ്യാഭ്യാസ പ്രോല്‍സാഹനമായി നടത്തിയ ഈ അവാര്‍ഡ്ദാന ചടങ്ങ് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കമ്മിറ്റി കണ്‍വീനര്‍ ഹാജി.കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി, ഡോ. യു.വി.കെ. മുഹമ്മദ്, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ബക്കര്‍ ചെര്‍ണൂര്‍, എന്‍.എം. അന്‍വര്‍ സാദത്ത്, ഡോ.പി. സക്കീര്‍ ഹുസൈന്‍, പി. രാജ്‌മോഹനന്‍, എന്‍.വി. മുസ്തഫ പ്രസംഗിച്ചു. മാനേജര്‍ പി.കെ. മുഹമ്മദ് ഹാജി സ്വാഗതവും പി.അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.

Related Articles