Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിംകളെ ശാക്തീകരിക്കല്‍ ഇന്ത്യക്ക് നിര്‍ണായകം: ഫ്രാങ്ക് ഇസ്‌ലാം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം സാമ്പത്തിക പിന്നോക്കാവസ്ഥയിലാണെന്നും രാജ്യത്തിന് അതിന്റെ പൂര്‍ണ ശക്തി ആര്‍ജ്ജിച്ചെടുക്കുന്നതിന് വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിംകളെ ശാക്തീകരിക്കല്‍ നിര്‍ണായകമാണെന്നും പ്രമുഖ ഇന്ത്യന്‍ – അമേരിക്കന്‍ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഫ്രാങ്ക് ഇസ്‌ലാം. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ 200ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യന്‍-അമേരിക്കകാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം പുരോഗതി കൈവരിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിരവധി മുസ്‌ലിംകള്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കമാണ്. അവരുടെ നിരാശക്കും അസ്വസ്ഥകള്‍ക്കും വളംവെക്കുന്ന ശത്രുതാപരമായ സമീപനത്തെയും മുന്‍വിധികളെയുമാണ് അവര്‍ അഭിമുഖീകരിക്കുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ ദാരിദ്ര്യത്തിന്റെ വിദ്യാഭ്യാസമില്ലായ്മയുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എന്നും അലിഗഡ് യൂണിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ഥി കൂടിയായ അദ്ദേഹം പറഞ്ഞു.

Related Articles