Current Date

Search
Close this search box.
Search
Close this search box.

വിദേശ നിക്ഷേപകര്‍ക്ക് ബഹ്‌റൈന്‍ 10 വര്‍ഷത്തെ വിസ നല്‍കുന്നു

മനാമ: വ്യാവസായിക രംഗത്തെ വളര്‍ച്ച ലക്ഷ്യം വെച്ച് ബഹ്‌റൈന്‍ വിദേശ നിക്ഷേപകര്‍കക് 10 വര്‍ഷത്തേക്ക് താമസ വിസ നല്‍കുന്നു. രാജ്യത്തെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടുത്തല്‍ ലക്ഷ്യമിട്ടാണ് വിസ കാലാവധി പത്തു വര്‍ഷത്തേക്ക് നീട്ടിയത്. ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആഭ്യന്തര മന്ത്രിക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ളവര്‍ക്ക് രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. ബഹ്‌റൈന്റെ വിവിധ സെക്ടറുകളില്‍ സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടിരുന്നു. യു.എ.ഇയുള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരത്തില്‍ പുതിയ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്റെയും നീക്കം.

 

 

Related Articles