Current Date

Search
Close this search box.
Search
Close this search box.

വിദേശികള്‍ക്കും ഇനി മുതല്‍ കുവൈത്ത് സൈന്യത്തില്‍ ചേരാം

കുവൈത്ത് സിറ്റി: ഇനി മുതല്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും കുവൈത്ത് സൈന്യത്തില്‍ ചേരാം. ഇതു സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസം കുവൈത്ത് പാര്‍ലമെന്റില്‍ പാസാക്കി. ചൊവ്വാഴ്ചയാണ് കുവൈത്ത് നിയമനിര്‍മാണ സഭ ഡ്രാഫ്റ്റ് ബില്‍ പാസാക്കിയത്.

കുവൈത്തിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കുവൈത്ത് ന്യൂസ് ഏജന്‍സ്(കുന)യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 44 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു. അഞ്ചു പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്. ഒരംഗം വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ബില്ലില്‍ ആര്‍ട്ടിക്കിള്‍ 1 പ്രകാരം സൈന്യത്തിന് കുവൈത്തിന് പുറത്തു നിന്നുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാമെന്നാണ് പറയുന്നത്.

ഇതു സംബന്ധിച്ച് നടപടികള്‍ മൂന്നു മാസത്തിനകം കൈകൊള്ളുമെന്നും പാര്‍ലമെന്റ് വ്യക്തമാക്കി. ഉത്തരവില്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കും സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുക. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് മന്ത്രിസഭയാണ് ഇതിന് നേതൃത്വം നല്‍കിയത്.

 

 

Related Articles