Current Date

Search
Close this search box.
Search
Close this search box.

വിടപറഞ്ഞത് ജീവിത ഭാവങ്ങളെ സുന്ദരമായി ആവിഷ്‌കരിച്ച എഴുത്തുകാരന്‍: തനിമ

കോഴിക്കോട്: മനുഷ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും സുന്ദരമായി ആവിഷ്‌കരിച്ച കഥാകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്നും മലയാളസാഹിത്യത്തില്‍ ഏറെ പരിചയമില്ലാത്ത ഭാവനാലോകങ്ങളെ തന്റെ എഴുത്തിലൂടെ വായനയിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും തനിമ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനത്തില്‍ പറഞ്ഞു. മനുഷ്യര്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍. പാരമ്പര്യധാരണകളില്‍ ഉറച്ചുപോയ ഭാഷയെ യാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് അദ്ദേഹം പറിച്ചുനട്ടു. ആ കാര്യത്തില്‍ മലയാള ഭാവുകത്വത്തെ പുതുക്കിപ്പണിത എഴുത്തുകാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. താന്‍ എഴുതിത്തീര്‍ക്കണമെന്ന് ആഗ്രഹിച്ച ‘യാ അയ്യുഹന്നാസ്’ എന്ന നോവലിന്റെ അഭാവം മലയാളത്തിന് നികത്താനാകാത്ത നഷ്ടമാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം മലയാള കഥാലോകത്തില്‍ വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് ആദം അയൂബ്, ജനറല്‍ സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ്, വി.എ കബീര്‍, റഹ്മാന്‍ മുന്നൂര്, ഫൈസല്‍ കൊച്ചി, സലിം കുരിക്കളകത്ത്, ഡോ. എം. ഷാജഹാന്‍, വി.എ. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles