Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാന മത്സരം;ഒന്നാംഘട്ട വിജയികളെ ആദരിച്ചു

മനാമ: ‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഒന്നാം ഘട്ട വിജ്ഞാന മത്സരത്തിലെ വിജയികളെ ആദരിച്ചു. വിവിധ വിഷയങ്ങളില്‍ പ്രവാചക ചര്യയുടെ സന്തുലിത നിലപാട് സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ വിജ്ഞാന മല്‍സരത്തില്‍ ധാരാളം പേര്‍ പങ്കെടുത്തു. ഡിസ്‌കവര്‍ ഇസ് ലാം റിഫ മലയാളം വിംഗിന്‍ന്റെയും ദിശ സെന്ററിന്റെയും സഹകരണത്തോടെ റിഫ ദിശ സെന്ററില്‍ നടന്ന പരിപാടിയില്‍ വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. മല്‍സരത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് വിശദീകിച്ചു. റിനി മാത്യു (സല്‍മാബാദ്) ഒന്നാം സ്ഥാനം നേടി. ജയചന്ദ്രന്‍ (മനാമ ) പ്രേമ ലത തിലക രജ്ഞന്‍ (ഗുദൈബിയ) ഗീത സി.മേനോന്‍ (ഉമ്മുല്‍ ഹസം ) എന്നിവര്‍ രണ്ടാം സ്ഥാനത്തിനര്‍ഹരായി. ഷീന അനില്‍ (ഗുദൈബിയ), ബൈന ആര്‍. നാഥ് (വെസ്റ്റ് റിഫ ), സരിത ജിനോവ് (സല്‍മാബാദ്) എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. ഹെന്ന ടി ലൂക്ക (റിഫ ), ഷീജ സന്തോഷ് (ഗുദൈബിയ), ജോഷിന (മുഹറഖ് ) എം. പുഷ്‌ക്കല (ഗുദൈബിയ ), ജുന രാജ് (ഗുദൈബിയ ) ശ്വേത ചന്ദ്രചൂഡന്‍ (ഉമ്മുല്‍ ഹസം), ദര്‍ശന സുമേഷ് (ഗുദൈബിയ), കെ.ആര്‍ മഹാദേവന്‍ (ഹമദ് ടൗണ്‍ ), വി.പി മാധവന്‍ (ബുദയ്യ ), ഷണ്‍മുഖന്‍ ഗിരി (മനാമ ), ഷാജി (ഗുദൈബിയ) രോഷ്‌നി (മനാമ), പി.ജെ ജിനോവ് (ഗുദൈബിയ ), സൂസന്‍ തോമസ് (മുഹറഖ് ), ഷംന വികാസ് (സല്‍മാനിയ), പി.ആര്‍ ഷൈമ ( മുഹറഖ്) എന്നിവര്‍ പോത്സാഹന സമ്മാനത്തിനര്‍ഹരായി. ദിശ സെന്റര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ മുഖ്യ പ്രഭാഷണം നടത്തി. എം എം സുബൈര്‍, ഖാലിദ് ചോലയില്‍, കെ.എം മുഹമ്മദ്, അന്‍വര്‍ സാജിദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിഫ ഏരിയ ഓര്‍ഗനൈസര്‍ അന്‍വര്‍ സാജിദ് നന്ദി പ്രകടിപ്പിക്കുകയും മുഹമ്മദ് ഫാറൂഖ് പ്രാര്‍ഥന നടത്തുകയും ചെയ്തു. എം. ബദ്‌റുദ്ദീന്‍ പരിപാടി നിയന്ത്രിച്ചു.

Related Articles