Current Date

Search
Close this search box.
Search
Close this search box.

വിചാരണ തടവുകാരുടെ ജീവനില്‍ ആശങ്കയുണ്ട്: സോളിഡാരിറ്റി

മഞ്ചേശ്വരം: ഭോപ്പാലില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിത്യസ്ത ജയിലുകളില്‍ വര്‍ഷങ്ങളോളം വിചാരണ തടവുകാരായി കഴിയുന്ന നൂറുകണക്കിനായ യുവാക്കളുടെ ജീവനില്‍ ആശങ്കയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. ഭോപ്പാലില്‍ വെടിയേറ്റ് മരിച്ച യുവാക്കള്‍ പത്തിലധികം വര്‍ഷം ജയിലില്‍ കഴിഞ്ഞ് വിചാരണ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ജയിലില്‍ നിന്ന് പുറത്തിറക്കി  അവരെ വെടിവെച്ച് കൊന്നത്. വിചാരണ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന  ബാംഗ്ലൂര്‍ സ്‌ഫോടനമടക്കമുള്ള  കേസുകളിലെ വിചാരണ തടവുകാരുടെ ഗതി ഇതായിരിക്കുമോ എന്ന ആശങ്ക രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഉന്നയിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ കേസുകളൊക്കെയും  പെട്ടെന്ന് പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘ് പരിവാറിന്റ ഗൂഢശ്രമങ്ങളെ നാം തിരിച്ചറിയണമെന്നും അദ്ദേഹം ഉണര്‍ത്തി.  മഞ്ചേശ്വരത്ത് നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു  അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ്  അധ്യക്ഷത വഹിച്ചു, ഏരിയ പ്രസിഡന്റ് ഇംറാന്‍ മൂസ, യൂനിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.

Related Articles