Current Date

Search
Close this search box.
Search
Close this search box.

വാഹനങ്ങള്‍ക്ക് എറിസ് ചെക്‌പോസ്റ്റ് വഴി ഗസ്സയിലേക്ക് കടക്കാന്‍ ഇസ്രയേല്‍ അനുമതി

ഗസ്സ: ബൈത്ത് ഹാനൂനിലെ ഐറിസ് ചെക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ക്ക് ഗസ്സയില്‍ പ്രവേശിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയതായി ഫലസ്തീന്‍ സിവില്‍ അഫേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ചെക്ക്‌പോസ്റ്റ് 2007ന് ശേഷം ആദ്യമായിട്ടാണ് വാഹനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്. മന്ത്രാലയം നടത്തിയ നിരന്ത്ര ശ്രമങ്ങളുടെ ഫലമായിട്ടാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും ഈ അനുമതി ലഭിച്ചതെന്ന് മന്ത്രാലയത്തിന്റെ മാധ്യമ വക്താവ് മുഹമ്മദ് അല്‍മുഖാദിമ പറഞ്ഞു. കാറുകള്‍, ബസ്സുകള്‍, ചെറിയ ട്രക്കുകള്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്കാണ് ഈ അനുമതി പ്രകാരം പ്രവേശിക്കാനാവുക. ഈ വിഷയത്തില്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് സൂചിപ്പിച്ചു.
2006 മുതല്‍ ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സയില്‍ യാത്രാ പഴയ വാഹനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും എത്തേണ്ടത് അവിടത്തുകാരുടെ ആവശ്യമാണ്. എറിസ് ചെക്‌പോസ്റ്റ് ഗസ്സയിലേക്കുള്ള ചരക്ക് നീക്കത്തിന് തുറന്നു കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യം മെയ് രണ്ടിന് പ്രഖ്യാപിച്ചിരുന്നു. 2007ല്‍ ഗസ്സയില്‍ ഹമാസ് അധികാരത്തിലെത്തിയതിന് ശേഷം നാല് വാണിജ്യ ചെക്‌പോസ്റ്റുകള്‍ അടക്കുകയായിരുന്നു. വാണിജ്യ ചെക്‌പോസ്റ്റ് എന്ന നിലയില്‍ കറം അബൂസാലിമും ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ എറിസ് ചെക്‌പോസ്റ്റുമാണ് നിലനിര്‍ത്തിയിരുന്നത്. വാഹനങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ ഗസ്സയിലെത്തിക്കാന്‍ പിന്നീട് ഗസ്സക്കാര്‍ക്ക് മുമ്പിലുണ്ടായിരുന്ന മാര്‍ഗം തുരങ്കങ്ങളായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തുരങ്കങ്ങളിലേക്ക് ഈജിപ്ത് കടല്‍വെള്ളം അടിച്ചു കയറ്റി അവയും തടസ്സപ്പെടുത്തിയിരുന്നു.

Related Articles