Current Date

Search
Close this search box.
Search
Close this search box.

വാഷിംഗ്ടണ്‍ ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുല മുറുകെ പിടിക്കില്ല

വാഷിംഗ്ടണ്‍: ഇസ്രയേലിനും ഫലസ്തീനികള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി വാഷിംഗ്ടണ്‍ ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുല മുറുകെ പിടിക്കില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഈ വിഷയത്തില്‍ ഇതുവരെ അമേരിക്ക സ്വീകരിച്ച നിലപാടിന് തീര്‍ത്തും വിരുദ്ധമായ ഒരു പ്രഖ്യാപനമാണിത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് വൈറ്റ്ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.
ഫലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന ഏതൊരു ഉടമ്പടിയിലും ഇനിമുതല്‍ വ്യവസ്ഥകള്‍ വെക്കാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമിക്കില്ലെന്നാണ് പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ ഇരുകക്ഷികളും പരസ്പര ധാരണയിലെത്തുന്ന ഏത് ഉടമ്പടിയെയും അമേരിക്ക പിന്തുണക്കും. സമാധാനം കൊണ്ടുവരാത്ത ദ്വിരാഷ്ട്രം എന്ന അടിസ്ഥാനത്തിലുള്ള പരിഹാരം ആരുടെയും ലക്ഷ്യമല്ല. സമാധാനമാണ് ലക്ഷ്യം. ഇരുകക്ഷികളും ആഗ്രഹിക്കുന്നത് ദ്വിരാഷ്ട്ര പരിഹാരമാണെങ്കില്‍ അതിലൂടെ അതാവാം. മറ്റേതെങ്കിലും വഴിയിലൂടെയാണ് ഇരുകക്ഷികളും അതാഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും ആവാം. എന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മിഡിലീസ്റ്റില്‍ സമാധാനം സാക്ഷാല്‍കരിക്കുക എന്നത് പതിറ്റാണ്ടുകളായി മുന്‍കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ശ്രമിച്ചിരുന്ന ഒന്നാണ്.

Related Articles