Current Date

Search
Close this search box.
Search
Close this search box.

വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു: ഷാര്‍ജ എസ്.കെ.എസ്.എസ്.എഫിന് പുതിയ നേതൃത്വം

ഷാര്‍ജ:  മത പ്രബോധന രീതിയും മാര്‍ഗങ്ങളും ചോദ്യം ചെയ്യപ്പെടുകയും സത്യ വിശ്വാസിയുടെ ജീവിതവും  ദൗത്യ നിര്‍വഹണങ്ങളും തടസപ്പെടുകയും ചെയ്യുന്ന തരത്തില്‍ വാദ മുഖങ്ങള്‍ ഉയരുകയും ചെയ്യുന്ന വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ സത്യ  സാക്ഷ്യത്തിന്റെ നേരറിവ് പൊതു സമൂഹത്തിന് പകര്‍ന്ന് കൊടുക്കുന്നവര്‍ പ്രാവചക അധ്യാപകനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും പറയുകയും ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ് ഷാര്‍ജ സംസ്ഥാന കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു.
മെമ്പര്‍ഷിപ്പ്  ക്യാമ്പയിന്‍ സമാപനത്തോടനുബന്ധിച്ചു നടന്ന വാര്‍ഷിക കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രതിനിധികളായ ഹുസൈന്‍ ദാരിമി, ഹക്കീം ഫൈസി എന്നിവര്‍ പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. ജംഷാദ് ഹുദവിയെ പ്രസിഡന്റായും ഫൈസല്‍ പയ്യനാട്, അഷ്റഫ്  ദേശമംഗലം, ഷംസുദ്ദീന്‍ കൈപ്പുറം, ഒ.കെ ഇബ്‌റാഹീം വട്ടക്കൂല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജനറല്‍ സെക്രട്ടററിയായി ഇസ്ഹാഖ് കുന്നക്കാവിനെയും വര്‍ക്കിംഗ് സെക്രട്ടറിയായി അബ്ദുല്‍ ഹകീം ടി.പി.കെയെയും ട്രഷററായി ഷാഹുല്‍ ഹമീദ് ചെമ്പരിക്കയെയും തെരെഞ്ഞെടുത്തു. സുഹൈല്‍ വലിയ, ശാക്കിര്‍ ഫറോക്ക്, ഇസ്മായില്‍ കൈപമംഗലം, മുഹമ്മദലി കണ്ണൂര്‍ എന്നിവരാണ് ജോയിന്‍ സെക്രട്ടറിമാര്‍.
അബ്ദുല്ല ചേലേരി, അഹ്മദ് സുലൈമാന്‍ ഹാജി, ഖലീല്‍ റഹ്മാന്‍ കാശിഫി, ഹാഫിള് ത്വാഹാ സുബൈര്‍ ഹുദവി, ഡോ. ഹാരിസ് ഹുദവി, റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ പയ്യനാട് സ്വാഗതവും അബ്ദുല്‍ ഹകീം ടി.പി.കെ നന്ദിയും പറഞ്ഞു.

Related Articles