Current Date

Search
Close this search box.
Search
Close this search box.

വാദി ബറദയെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് സിറിയന്‍ പ്രതിപക്ഷം

ദമസ്‌കസ്: പടിഞ്ഞാറന്‍ ദമസ്‌കസിലെ വാദി ബറദ ഗ്രാമത്തിന് നേരെ മൂന്നാഴ്ച്ചയായി സിറിയന്‍ ഭരണകൂടവും ലബനാന്‍ ഹിസ്ബുല്ലയും തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് സിറിയന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. സിറിയന്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഉന്നതതല സമിതി വാദി ബറദയുടെ സ്ഥിതി അങ്ങേയറ്റം ഭീതിജനകവും ഉത്കണ്ഠയുണ്ടാക്കുന്നതുമാണെന്ന് ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും അറിയിക്കുകയും ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഡിസംബര്‍ 29ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം സിറിയന്‍ ഭരണകൂടവും സഖ്യങ്ങളും നാനൂറില്‍ പരം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ 270 പേരുടെ ജീവനെടുക്കുകയും ചെയ്തു. ലംഘനങ്ങളിലേറെയും ബാരല്‍ ബോംബുകളുപയോഗിച്ച് വാദി ബറദയിലാണ് നടത്തിയതെന്നും സമിതി വ്യക്തമാക്കി. സിറിയന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വാദി ബറദയില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് 1200 പേര്‍ പലായനം ചെയ്യാന്‍ കാരണമായിട്ടുണ്ട്. പ്രദേശത്ത് ജീവജലം പോലും ലഭ്യമല്ലാത്തതിന്റെ ഉത്തരവാദിത്വം സിറിയന്‍ ഭരണകൂടത്തിനാണെന്നും സമിതി ആരോപിച്ചു.

Related Articles