Current Date

Search
Close this search box.
Search
Close this search box.

വസ്ത്രധാരണത്തിന്റെ പേരില്‍ ആരെയും അറസ്റ്റു ചെയ്യില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇസ്‌ലാമിക വസ്ത്രധാരണ രീതി പാലിക്കാത്തവരെ ഇനി മുതല്‍ അറസ്റ്റു ചെയ്യുകയില്ലെന്ന് ഇറാന്‍ അറിയിച്ചു. സ്ത്രീകള്‍ ഇസ്‌ലാമിക വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇനി അറസ്റ്റു ഉണ്ടാവില്ലെന്നാണ് ഇറാന്‍ പോലീസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

‘വസ്ത്രധാരണത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരേ ജുഡീഷ്യല്‍ നടപടി എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല’ തെഹ്‌റാന്‍ പോലീസ് ചീഫ് ജനറല്‍ ഹുസൈന്‍ റഹീം പറഞ്ഞു.

നിയമലംഘനം നടത്തുന്നവരെ ഇസ്‌ലാമിക മൂല്യങ്ങള്‍ വിശദീകരിക്കുന്ന ക്ലാസില്‍ പങ്കെടുപ്പിക്കും. ക്ലാസില്‍ ഇസ്‌ലാമിലെ വസ്ത്രധാരണത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും വിശദീകരിക്കും. അതിനു ശേഷവും നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാര്‍ക്കെതിരേ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും  ഹുസൈന്‍ റഹീം പറഞ്ഞു.

1979ലെ ഭരണമാറ്റത്തിനു ശേഷമാണ് ഇറാനില്‍ ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ബന്ധമാക്കിയത്. അതിന്റെ ഭാഗമായി സ്ത്രീകളടക്കം എല്ലാവര്‍ക്കും ഇസ്‌ലാമിക വസ്ത്രധാരണം നിര്‍ബന്ധമാക്കിയിരുന്നു. ഇതു പാലിക്കാത്തവരെ രാജ്യത്ത് അറസ്റ്റു ചെയ്ത് നിയമനടപടിക്ക് വിധേയമാക്കാറുണ്ട്.

 

Related Articles