Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ ഫാഷിസത്തിനെതിരെ മുസ്‌ലിം സൗഹൃദവേദി പ്രതിഷേധ സംഗമം നടത്തുന്നു

കൊച്ചി: വര്‍ഗീയ ഫാഷിസത്തിനും സംഘ്പരിവാര്‍ ഭീകരതക്കുമെതിരെ മുസ്‌ലിം സൗഹൃദവേദി എറണാകുളം മേഖല പ്രതിഷേധ സംഗമം നടത്തുന്നു. ആഗസ്റ്റ് 11ന് വൈകുന്നേരം നാല് മണിക്ക് എറണാകുളം ടൗണ്‍ഹാളിലാണ് സംഗമം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. രാജീവ്, പി.ടി. തോമസ് എം.എല്‍.എ, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഫാ. പോള്‍ തേലക്കാട്ട്, ടി.പി. അബ്ദുല്ലക്കോയ മഅ്ദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അഡ്വ. പി.ചന്ദ്രശേഖരന്‍, സി.ആര്‍ നീലകണ്ഠന്‍, ടി.എ. വേണു, കെ.പി.എ മജീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുല്‍ജബ്ബാര്‍ സഖാഫി, ഡോ. സെബാസ്റ്റിയന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യ പിന്തുടര്‍ന്ന സൗഹാര്‍ദപരമായ പാരമ്പര്യം തകര്‍ത്തെറിയാനുള്ള വര്‍ഗീയ ഫാഷിസ്റ്റ് അജണ്ട തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ചൂണ്ടിക്കാട്ടി.
പ്രതിഷേധസംഗമം വിജയിപ്പിക്കണമെന്ന് ഐ.ബി. ഉസ്മാന്‍ ഫൈസി (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ), എം.കെ. അബൂബക്കര്‍ ഫാറൂഖി (ജമാഅത്തെ ഇസ്‌ലാമി), എം.ബി. അബ്ദുല്‍ഖാദര്‍ മൗലവി (ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ), മീരാന്‍ സഖാഫി (സമസ്ത കേരള സുന്നി ജംഇയ്യതുല്‍ ഉലമ), എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് (കെ.എന്‍.എം), ഷമീര്‍ മദനി, എം.പി അബ്ദുല്‍ഖാദര്‍ (മുസ്‌ലിംലീഗ്), കെ.കെ. അബൂബക്കര്‍ (എം.ഇ.എസ്), പ്രഫ.വി.യു. നൂറുദ്ദീന്‍ (എം.എസ്.എസ്), ഡോ.എം.ഐ. ജുനൈദ് റഹ്മാന്‍ (ജില്ലാ ജമാഅത്ത് കൗണ്‍സില്‍), അഡ്വ.കെ.എ. ഹസന്‍ (ജമാഅത്ത് കൗണ്‍സില്‍), എന്‍.കെ. അലി (മെക്ക), അഡ്വ.പി.എ. അബ്ദുല്‍മജീദ് പറക്കാടന്‍ (കെ.എം.ഇ.എ), കെ.പി. അബ്ദുറഹ്മാന്‍ ഹാജി (തബ്‌ലീഗ്) എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles