Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ ധ്രൂവീകരണം ഇല്ലായ്മ ചെയ്യാന്‍ സാമൂഹ്യ കൂട്ടായ്മകള്‍ രൂപപ്പെടണം: പി. മുജീബുറഹ്മാന്‍

മഞ്ചേരി: രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന വര്‍ഗീയ ധ്രൂവീകരണം ഇല്ലായ്മ ചെയ്യാന്‍ സാമൂഹ്യ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. തൃശൂല രാഷ്ട്രീയത്തില്‍ നിന്ന് പശു രാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ട കേരളത്തിലെ സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളന പ്രഖ്യാപനം മഞ്ചേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന ശൂറാ അംഗം പി.വി. റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ. സംസ്ഥാന സെക്രട്ടറി ഫസ്‌ന മിയാന്‍ദാദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുസ്തഫാ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Related Articles