Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ സിറിയയില്‍ കുര്‍ദ് രാഷ്ട്രം അനുവദിക്കില്ല: എര്‍ദോഗാന്‍

അങ്കാറ: വടക്കന്‍ സിറിയയില്‍ രാഷ്ട്രം സ്ഥാപിക്കാന്‍ കുര്‍ദുകളുടെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളെയോ സിറിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (PYD)യെയോ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. അങ്കാറയിലെ പ്രസിഡന്റ് കൊട്ടാരത്തില്‍ ചൊവ്വാഴ്ച്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിലോ തുര്‍ക്കിയിലോ കുര്‍ദുകള്‍ക്ക് രാഷ്ട്രം സ്ഥാപിക്കാനുള്ള അവസരം ലഭിക്കില്ലെന്നതാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദുകളുടെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളെയോ സിറിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെയോ സിറിയയില്‍ രാഷ്ട്രം സ്ഥാപിക്കാന്‍ നാം അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയുമില്ല. ചിലര്‍ അതിനെ കുര്‍ദ് രാഷ്ട്രമെന്നെല്ലാം വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്റെ കുര്‍ദ് സഹോദരന്‍മാര്‍ക്ക് നേരെയുള്ള നിന്ദ്യതയായിട്ടാണ് ഞാനതിനെ കാണുന്നത്. വടക്കന്‍ സിറിയയിലോ തെക്കന്‍ തുര്‍ക്കിയിലോ ഈയര്‍ഥത്തിലുള്ള ഒരു നീക്കത്തിന് എന്റെ കുര്‍ദ് സഹോദരങ്ങളും അവസരം നല്‍കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്ന് എര്‍ദോഗാന്‍ പറഞ്ഞു.
മെഡിറ്ററേനിയന്‍ സമുദ്രം വരെ എത്തുന്ന ഭീകരതയുടെ കവാടം വടക്കന്‍ സിറിയയില്‍ തുറക്കാനാണ് പി.വൈ.ഡിയും അതിന്റെ സൈനിക വിംഗും പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മലനിരകളിലും വടക്കന്‍ ഇറാഖിലെ ഖിന്‍ദീന്‍ പര്‍വതത്തിലും വെച്ച് പി.കെ.കെ ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത് പോലെ ഈ ‘ഭീകരരര്‍ക്കും’ അവര്‍ എവിടെയാണെങ്കിലും ശക്തമായ പ്രഹരമേല്‍പ്പിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles