Current Date

Search
Close this search box.
Search
Close this search box.

വഞ്ചകനായ കൊലയാളിയോട് സന്ധിയില്ല: മുസ്‌ലിം ബ്രദര്‍ഹുഡ്

കെയ്‌റോ: നിലവിലെ ഈജിപ്ത് ഭരണകൂടത്തോട് ഒരു നിലക്കും രാജിയാവാനാവില്ലെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ഒരിക്കല്‍ കൂടി വ്യക്തമാക്കി. നിയമപരമായി മുഹമ്മദ് മുര്‍സി തന്നെയാണ് ഈജിപ്തിന്റെ പ്രസിഡന്റ് എന്ന് വിശ്വസിക്കുന്ന ബ്രദര്‍ഹുഡ് ഈജിപ്ത് ഭരണകൂടവുമായി അനുരഞ്ജനത്തിലേര്‍പ്പെടുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രദര്‍ഹുഡിന്റെ ഉപാധ്യക്ഷന്‍ ഇബ്‌റാഹീം മുനീര്‍ നേരത്തെ പലതവണ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നിട്ടും സീസി ഭരണകൂടവുമായി അനുരഞ്ജനത്തിന് ബ്രദര്‍ഹുഡ് സന്നദ്ധമാണെന്നാണ് ചിലര്‍ മനസ്സിലാക്കിയ പശ്ചാത്തലത്തിലാണ് പ്രസ്താവനയെന്നും ബ്രദര്‍ഹുഡ് അറിയിച്ചു.
ഞങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. (മുര്‍സിയുടെ) നിയമസാധുതയുടെയോ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും അവകാശത്തിലോ സ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ പോയവരുടെയോ അവകാശങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചക്കും ഞങ്ങള്‍ തയ്യാറല്ല. അന്തസ്സോടെ ജീവിക്കാനുള്ള ജനതയുടെ അവകാശത്തിലും ഒരു വിട്ടുവീഴ്ച്ചയുമില്ല. വഞ്ചകനായ കൊലയാളിയോട് ഞങ്ങള്‍ സന്ധിയാവില്ല. എന്ന് പ്രസ്താവന വ്യക്തമാക്കി.

Related Articles