Current Date

Search
Close this search box.
Search
Close this search box.

വഖഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി, മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് നല്‍കുന്ന പലിശരഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. 2017-18 അധ്യയന വര്‍ഷത്തേക്കുള്ള അലോട്ടമെന്‍് പ്രകാരം ഒന്നാം വര്‍ഷം കോഴ്‌സസിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 75% മാര്‍ക്കോ അല്ലെങ്കില്‍ തത്തല്യമായ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്തത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2017 ഒക്ടോബര്‍ 31ാം തീയതിക്കകം  അഡ്മിനിസ്‌ട്രേറ്റീവ് കം അക്കൗണ്ട്‌സ് ഓഫീസര്‍, കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ്, അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം, വി.ഐ.പി റോഡ് കലൂര്‍  682017 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

Related Articles