Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ്: ബി ഇന്‍ ടി.വി യു.എ.ഇയില്‍ സംപ്രേഷണം ചെയ്യും

ദോഹ: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ സംപ്രേഷണം ചെയ്യുമെന്ന് ഖത്തറിന്റെ ബി.ഇന്‍ മീഡിയ അറിയിച്ചു. നേരത്തെ യു.എ.ഇയുമായി റദ്ദാക്കിയ കരാര്‍ ബി.ഇന്‍ സ്‌പോര്‍ട്‌സ് പുന:സ്ഥാപിക്കുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് കാണാന്‍ അവസരമുണ്ടായത്. ബി.ഇന്നുമായി കരാറിലെത്തിയതായി യു.എ.ഇയിലെ ടെലികോം കമ്പനിയായ ഡു അറിയിച്ചു.

ദീര്‍ഘമേറിയ ചര്‍ച്ച പരാജയപ്പെട്ടുവെന്നും തങ്ങളുടെ പരിപാടികളുടെ (ഗെയിംസും ലോകകപ്പുമടക്കം) സംപ്രേഷണം ഡുവുമായി ചെയ്യില്ലെന്നും ഞായറാഴ്ച ബി ഇന്‍ അറിയിച്ചിരുന്നു. യു.എ.യിലിലെ രണ്ട് ടെലികോം കമ്പനിയിലെ ഒന്നാണ് ഡു. ഗള്‍ഫിലുടനീളം ലോകകപ്പ് സംപ്രേക്ഷണം ചെയ്യാന്‍ അവകാശമുള്ള ഖത്തറിന്റെ സ്‌പോര്‍ട്‌സ് ഭീമനാണ് ബി ഇന്‍.

ശനിയാഴ്ചയാണ് ഡു നെറ്റ്‌വര്‍ക്കില്‍ ബി.ഇന്നിന്റെ സംപ്രേഷണം തടസ്സപ്പെട്ടത്. 24 മണിക്കൂറാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തി വച്ചിരുന്നത്. ഖത്തറിനെതിരെ യു.എ.ഇ ഉപരോധം ഏര്‍പ്പെടുത്തിയത് ഒരു വര്‍ഷത്തോടടുക്കവെയാണ് ബി.ഇന്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ലോകകപ്പ് ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെയായിരുന്നു ബി.ഇന്‍ പിന്നീട് തീരുമാനം പിന്‍വലിച്ചത്.

 

Related Articles