Current Date

Search
Close this search box.
Search
Close this search box.

ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

മലപ്പുറം: മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും മാധ്യമവും സംയുക്തമായി സംഘടിപ്പിക്കുന്ന ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവം 2017ന്റെ ജില്ലാതല മത്സരങ്ങള്‍ മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിം യതീംഖാന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു. പരിപാടി മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി മഞ്ചേരി ഏരിയാ രക്ഷാധികാരി ഷംസുദ്ദീന്‍ മാസ്റ്റര്‍, ലത്തീഫ് ബസ്മല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
എല്‍പി. വിഭാഗത്തില്‍ ഫാത്തിമ ഷഹന കെ. (എഎംഎല്‍പി സ്‌കൂള്‍ പനങ്ങാങ്ങര), രാമന്‍ എം.ആര്‍. (ജിഎല്‍പി സ്‌കൂള്‍ കുന്നക്കാവ്), ഷാഹില്‍ ഏണസ്റ്റ് (ജിഎംഎല്‍പി. സ്‌കൂള്‍ കൊണ്ടോട്ടി) എന്നിവരും യു.പി. വിഭാഗത്തില്‍ സ്‌നേഹ എസ്. (ജി.എച്ച്.എസ്. മങ്കട), ഗൗതം വിനോദ് (ജി.യു.പി.എസ്. ചമ്രവട്ടം), ഗോവിന്ദ് എന്‍ (ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിരൂര്‍) എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുഹമ്മദ് വസീം ഒ. (ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അടക്കാക്കുണ്ട്), മുഹമ്മദ് നിഹാല്‍ പി. (പി.ടി.എം.എച്ച്.എസ്.എസ് താഴേക്കോട്), സമില്‍ കെ.പി. (ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍) എന്നിവരും മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പരിപാടിക്ക് ജില്ലാ കോഡിനേറ്റര്‍മാരായ അബ്ബാസലി മാസ്റ്റര്‍ പത്തപ്പിരിയം, ഉമര്‍ മാസ്റ്റര്‍ വലമ്പൂര്‍, സെക്രട്ടറി ഷഹീര്‍ വടക്കാങ്ങര, നജീബ് മാസ്റ്റര്‍ മലപ്പുറം, ഉസ്മാന്‍ മാസ്റ്റര്‍ അരിപ്ര, ബഷീര്‍ ശര്‍ക്കി, ഫസലുറഹ്മാന്‍ മുള്ളമ്പാറ, മുജീബ് മഞ്ചേരി, സി.ടി. ഇസ്മാഈല്‍ മാസ്റ്റര്‍, ജഅ്ഫറലി മാസ്റ്റര്‍, ആസിഫലി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles