Current Date

Search
Close this search box.
Search
Close this search box.

ലിബിയയിലെ തുറമുഖത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചു പിടിച്ചു

ബെന്‍ഗാസി: കിഴക്കന്‍ ലിബിയയിലെ റാസ് ലനൂഫ് എണ്ണ തുറമുഖത്തിന്റെ നിയന്ത്രണം ലിബിയന്‍ സൈന്യം തിരിച്ചു പിടിച്ചു. വ്യാഴാഴ്ചയാണ് ലിബിയന്‍ സൈന്യം തുറമുഖത്തിന്റെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തുറമുഖം എതിരാളികള്‍ പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നാണ് തുറമുഖം തിരിച്ചു പിടിച്ചത്.

ഞങ്ങളുടെ സായുധ സൈന്യം റാസ് ലനൂഫ് ജില്ലയുടെ നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചെന്നും എതിര്‍പക്ഷത്തിന് നിരവധി ജീവനുകള്‍ നഷ്ടമായിട്ടുണ്ടെന്നും മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലിബിയന്‍ ദേശീയ സൈനിക വക്താവ് അഹ്മദ് അല്‍ മിസ്മരി പറഞ്ഞു. അറബ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles