Current Date

Search
Close this search box.
Search
Close this search box.

ലാന്‍ഡ് ഡേ മാര്‍ച്ച്: ഇസ്രായേല്‍ ആക്രമണത്തില്‍ മരണം 15 ആയി; 1400 പേര്‍ക്ക് പരുക്ക്

ഗസ്സ സിറ്റി: ഫലസ്തീനില്‍ പ്രതിഷേധക്കാര്‍ക്കു ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 1400ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി ശനിയാഴ്ച രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ലാന്‍ഡ് ഡേ (ഭൂ ദിനം)യോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചിനു നേരെയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തിയത്. ഫല്‌സീതീനിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം ഷെല്ലും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ഗസ്സയിലെ ഖാന്‍ യൂനുസില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഗസ്സയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് പ്രക്ഷോഭം ശക്തമായത്. വെള്ളിയാഴ്ച ഇസ്രായേലിന്റെ ഷെല്ലാക്രമണത്തില്‍ 27 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിരുന്നു.

1976 മാര്‍ച്ച് 30ലെ ലാന്റ് ഡേ അനുസ്മരണത്തിന്റെ ഭാഗമായാണ് ഫല്‌സതീനികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെ അടിച്ചൊതുക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നടത്തിയ ആറു ഫലസ്തീനികളെ വെടിവച്ചു കൊന്ന സംഭവമാണ് ലാന്റ് ഡേ എന്ന പേരില്‍ ആചരിക്കുന്നത്.

 

Related Articles