Current Date

Search
Close this search box.
Search
Close this search box.

ലഹരി മുക്ത ദേശത്തിനായി യുവാക്കള്‍ മുന്നിട്ടിറങ്ങണം: സോളിഡാരിറ്റി

കാസര്‍കോട്:ലഹരി മുക്ത ദേശത്തിനായി യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സോളിഡാരിറ്റി മൊഗ്രാലില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനം ആവശ്യപ്പെട്ടു. ‘യൗവനം പാഴാക്കാനുള്ളതല്ല ‘ എന്ന ശീര്‍ഷകത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ നടത്തുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സമ്മേളനം സംഘടിപ്പിച്ചത്. അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡന്റ് സിയാസുദ്ധീന്‍ ഇബ്‌നു ഹംസ അധ്യക്ഷത വഹിച്ചു. സി.എ യൂസുഫ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. ഇസ്മായില്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശിഹാബ് മാസ്റ്റര്‍ മൊഗ്രാല്‍, സിദ്ധീഖ് റഹ്മാന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈനുല്‍ ആരിഫ് സ്വാഗതവും എന്‍.എം. റിയാസ് നന്ദിയും പറഞ്ഞു

Related Articles