Current Date

Search
Close this search box.
Search
Close this search box.

ലഹരി നിര്‍മ്മാര്‍ജനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം: സോളിഡാരിറ്റി

കാഞ്ഞങ്ങാട്: ലഹരി നിര്‍മ്മാര്‍ജനത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സോളിഡാരിറ്റി കാസര്‍കോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളേയും യുവാക്കളേയും കാര്‍ന്നുതിന്നുന്ന മഹാ വിപത്തായി ലഹരിയുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു. ലഹരി ഉല്‍പാദനത്തിനും വിതരണത്തിനുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് സാധ്യമാവാത്ത രീതിയില്‍ ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. മാഫിയ സംഘങ്ങളെ ഒത്താശ ചെയ്യുന്നവരെ തുറന്ന് കാട്ടുന്നതുള്‍പ്പടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. ‘ലഹരിയുടെ ഉന്‍മാദത്തില്‍ നിന്നും യുവതയുടെ വീണ്ടെടുപ്പിന്’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കാഞ്ഞങ്ങാട് യൂനിറ്റ് ഒക്ടോബര്‍ 1 മുതല്‍ 31 വരെ കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ.യൂസുഫ് ഉദ്ഘാടനം ചെയ്തു. സിയാസുദ്ധീന്‍ ഇബ്‌നു ഹംസ പ്രഭാഷണം നടത്തി, എന്‍.എം.റിയാസ് സ്വാഗതവും അസ്‌റാര്‍ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡന്റ് പി.എച്ച്. നദീര്‍, ജനറല്‍ സെക്രട്ടറി അസീസ് കൊളവയല്‍, റഫീഖ് ഇരിയ, മുഹമ്മദലി, റമീസ് അലാമിപ്പള്ളി, ഉമര്‍ മുഖ്താര്‍, ഖാദര്‍, സമദ് അതിഞ്ഞാല്‍, രിസ്‌വാന്‍ ആരിഫ്, യൂസഫ് ചിത്താരി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Related Articles