Current Date

Search
Close this search box.
Search
Close this search box.

ലഹരിമുക്ത മലപ്പുറം ജില്ല; ജമാഅത്തെ ഇസ്‌ലാമി സ്വാഗതം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന ‘ലഹരിമുക്ത മലപ്പുറം ജില്ല’ പദ്ധതിയെ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് സ്വാഗതം ചെയ്തു.  ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഏറെ ആശങ്കാജനകമാണ്.  പുതിയ തലമുറയെ ലക്ഷ്യംവെച്ചുകൊണ്ട് സ്‌കൂള്‍-കോളജ് പരിസരങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കാമ്പയിന്‍ ഏറെ പ്രസക്തമാണെന്നും പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ സാധ്യമാകുന്ന എല്ലാ പിന്തുണയും ജമാഅത്ത് വാഗ്ദാനം ചെയ്യുന്നതായും സെക്രട്ടറിയറ്റ് വ്യക്തമാക്കി.  
സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡണ്ടുമാരായ ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍, പി.ആര്‍. സെക്രട്ടറി മൂസ മുരിങ്ങേക്കല്‍, ജില്ലാ സമിതിയംഗം സി.എച്ച്. അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഒ.പി. അസൈനാര്‍ നന്ദിയും പറഞ്ഞു.

Related Articles