Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ അതിര്‍ത്തിയില്‍ സൈനിക പരിശീലനം നടത്താനൊരുങ്ങി ഇസ്രായേല്‍

ബെയ്‌റൂത്ത്: ലബനാന്‍ അതിര്‍ത്തിയില്‍ സൈനിക പരിശീലനം നടത്താനൊരുങ്ങി ഇസ്രായേല്‍. ലബനാനിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശത്താണ് വലിയ രീതിയിലുള്ള സൈനിക പരിശീലന ക്യാംപ് ഇസ്രായേല്‍ ആരംഭിക്കുന്നത്.

ഞായറാഴ്ച പരിശീലനം ആരംഭിക്കുമെന്ന് ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു. 10 ദിവസമാകും പരിശീലനം. സൈന്യത്തിന്റെ 2018ലെ യുദ്ധ തന്ത്രങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏതൊരു അടിയന്തിര ഘട്ടത്തിലും തയാറെടുക്കുന്നതിന് വേണ്ടിയാണ് പരിശീലനം നടത്തുന്നതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു.

രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ വര്‍ധിക്കുന്ന ഭീഷണിയെ നേരിടാനും സിറിയയുമായി അടുത്തിടെ നടന്ന സംഘര്‍ഷത്തെ നേരിടാനുമൊക്കെയാണ് പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഒരു പ്രകൃതി വാതക ശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇസ്രായേലും ലബനാനും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

2006 മുതല്‍ ഇസ്രായേല്‍ ലബനാനില്‍ അധിനിവേശം നടത്തുന്നുണ്ട്. 1200ഓളം പേരാണ് ഇതിനോടകം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സാധാരണക്കാരാണ്. 163 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിനു കോപ്പുകൂട്ടാന്‍ വേണ്ടിയാണ് ഇസ്രായേല്‍ സേന പരിശീലനം ശക്തമാക്കുന്നതെന്നും വിമര്‍ശനമുണ്ട്.  ഫലസ്തീനുമായും യുദ്ധം നടത്താന്‍ കൂടിയാണ് ഇസ്രായേലിന്റെ പദ്ധതി.

 

Related Articles