Current Date

Search
Close this search box.
Search
Close this search box.

ലണ്ടന്‍ ആക്രമണം; അക്രമിയുടെ ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് പോലീസ്

ലണ്ടന്‍: കഴിഞ്ഞ ആഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്ത് ആക്രമണം നടത്തിയ ഖാലിദ് മസ്ഊദിന് ഐഎസുമായോ അല്‍ഖാഇദയുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കി. 2003ലെ ജയില്‍ ജീവിതത്തിനിടയിലാണ് മസ്ഊദ് തീവ്രവാദത്തിലേക്ക് നീങ്ങിയതെന്ന പ്രചരണത്തിനും തെളിവുകളൊന്നും ഇല്ലെന്നും അതെല്ലാം കേവലം ഊഹങ്ങള്‍ മാത്രമാണെന്നും പോലീസിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചീഫ് കോഡിനേറ്റര്‍ നീല്‍ പാസ്സോ പറഞ്ഞു.
മറ്റ് ഭീകരാക്രമണങ്ങളില്‍ നിന്നും ഐഎസ് നേതാക്കളുടെ അഭിസംബോധനകളും പ്രതിഫലിപ്പിക്കുന്ന മികച്ച സാങ്കേതികവിദ്യയാണ് അക്രമി സ്വീകരിച്ചതെന്നാണ് ആക്രമണത്തിന് സ്വീകരിച്ച ശൈലി പ്രകടമാക്കുന്നതെന്ന് പോലീസ് മേധാവി അഭിപ്രായപ്പെട്ടു. ആക്രമണത്തെ കുറിച്ച് മറ്റാരെങ്കിലുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നോ എന്നത് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles