Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ പ്രശ്‌നം: മ്യാന്മറിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഹസീന

ന്യുയോര്‍ക്: അഞ്ചു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളായ റോഹിങ്ക്യന്‍ മുസലിംകളുടെ പ്രശനത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ മ്യാന്മറിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളുടെ അഭയാര്‍ഥി ഉച്ചകോടിയിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആങ് സാന്‍ സൂകിയുമായി വിഷയം നേരത്തെ ചര്‍ച്ച ചെയ്തിട്ടുള്ളതായും അവര്‍ പറഞ്ഞു. മ്യാന്‍മറില്‍ നിന്നുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

നിരവധി സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികള്‍ക്കിയിലും വളരെ പരിമതായ വിഭവങ്ങളുള്ള ബംഗ്ലാദേശില്‍ അഞ്ചു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് മൂന്ന് പതിറ്റാണ്ടോളം അഭയം നല്‍കിയതായും അവര്‍ ഉച്ചകോടിയില്‍ പറഞ്ഞു. ഇവരുടെ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, കഴിവുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ സംരിക്ഷിക്കുമെന്നു അവര്‍ പറഞ്ഞു. അയല്‍ രാജ്യത്തു നിന്നും അഭയാര്‍ഥികളായി വന്നിട്ടുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇത് അവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സഹായഹങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles