Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ പ്രശ്‌നം പഠിക്കുന്നതിനായി ഒ.ഐ.സി മ്യാന്‍മര്‍ സന്ദര്‍ശിക്കുന്നു

കോലാലമ്പൂര്‍: മ്യാന്‍മര്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവരുമായും അക്രമങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്‌ലിംകളുമായും കൂടിക്കാഴ്ച്ചകള്‍ നടത്തുന്നതിന് ഉന്നതതല പ്രതിനിധി സംഘത്തെ മ്യാന്‍മറിലെ അറാകാനിലേക്ക് അയക്കാന്‍ ഒ.ഐ.സി തീരുമാനിച്ചു. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച മലേഷ്യന്‍ തലസ്ഥാനമായ കോലാലമ്പൂരില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ സമാപന പ്രസ്താവനയിലാണ് ഇക്കാര്യം അറിയിക്കുന്നത്. പ്രതിനിധി സംഘത്തില്‍ ഒ.ഐ.സി ജനറല്‍ സെക്രട്ടറിയും ഉണ്ടാകുമെന്നും പ്രസ്താവന സൂചിപ്പിച്ചു.
അറാകാന്‍ പ്രവിശ്യയില്‍ നിലനില്‍ക്കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ ഇല്ലാതാക്കാനും റോഹിങ്ക്യകളുടെ ദുരിതം വേഗത്തില്‍ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തം കൂടി നേടിയെടുക്കുന്നതിന് കൈകോര്‍ക്കാന്‍ ഒ.ഐ.സി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ക്കെതിരെയുള്ള ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിലും  അന്താരാഷ്ട്ര നിയമങ്ങളും ലംഘനങ്ങളിലും സംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മ്യാന്‍മര്‍ ഭരണകൂടത്തോട് പ്രസ്താവന ആവശ്യപ്പെട്ടു.

Related Articles