Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കൂട്ടക്കശാപ്പ് അവസാനിപ്പിക്കുക: ഒ.ഐ.സി ഉച്ചകോടി

അസ്താന: മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള കൂട്ടക്കുരുതിയില്‍ അറബ് മുസ്‌ലിം രാജ്യങ്ങളുടെ അപലപിക്കല്‍ തുടരുന്നു. ആസൂത്രിതമായ ക്രൂരകൃത്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വ്യക്തമാക്കിയ രാഷ്ട്ര തലവന്മാരും ഒ.ഐ.സിയും അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ മുന്‍കൈയെടുത്ത് അസ്താനയില്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ഉച്ചകോടിയാണ് ഇക്കാര്യം ശിപാര്‍ശ ചെയ്തത്.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിവേചനപരമായ എല്ലാ നടപടികളും മ്യാന്മര്‍ ഭരണകൂടം അനസാനിപ്പിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. എല്ലാ അന്താരാഷ്ട്ര നിയമ ലംഘനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പാകെ ഹാജറാക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദൗത്യ സംഘവുമായി സഹകരിക്കണം. റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിവേചനപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുക, മ്യാന്‍മറിന് അകത്തുള്ളവരുടെ സുരക്ഷക്കും അവിടെ നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ സുസ്ഥിരമായ മടക്കത്തിനും തീര്‍പ്പുണ്ടാക്കുക, രാജ്യത്ത് അക്രമത്തിന് ഇരയായവര്‍ക്ക് വിവേചനമില്ലാതെ സഹായം ലഭ്യമാകാന്‍ ഒ.ഐ.സിയുടെ യാംഗോണിലെ കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന കരാര്‍ പുനര്‍ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉച്ചകോടി മുന്നോട്ട് വെച്ചത്.

Related Articles