Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണം: പി.എം. സ്വാലിഹ്

പാലക്കാട്: മ്യാന്‍മാര്‍ ഭരണകൂടവും സൈന്യവും ചേര്‍ന്ന് നടത്തുന്ന റോഹിങ്ക്യന്‍ മുസ്‌ലിം വംശ്യഹത്യക്കെതിരെയുള്ള ലോക രാജ്യങ്ങളുടെ മൗനം വഞ്ചനയാണെന്നും, ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയവരെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ബി.ജെ.പി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ സമീപനത്തിന്റെ തുടര്‍ച്ചയാണെന്നും സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസി. പി. എം. സ്വാലിഹ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജിത്വ സയണിസ്റ്റ് സംഘ് പരിവാര്‍ മുന്നണി ലോകത്ത് ഇസ്‌ലാം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജീവിതം കൊണ്ട് ഇസ്‌ലാമിന്റെ സത്യസാക്ഷ്യം വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസി. എ.കെ. നൗഫന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര. വി.എം. സാഫിര്‍ വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസി.  ഷാജഹാന്‍ കൊല്ലങ്കോട്, ശിഹാബ് നെന്മാറ, നജീബ് മാങ്കുറുശി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ്. പ്രസി. ബഷീര്‍ ഹസന്‍ നദ്‌വി സമാപനം നടത്തി.  ജില്ലാ സെക്ര. ലുഖുമാന്‍ ആലത്തൂര്‍ സ്വാഗതവും, ഷാക്കിര്‍ അഹ്മദ് നന്ദിയും പറഞ്ഞു.
‘പെരുന്നാളോര്‍മകള്‍’ എന്ന തലക്കെട്ടില്‍ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ  ജില്ലാ തല കവിതാ രചന മത്സര വിജയികളായ സി.എം.റഫീഅ, ഫസ്‌ന യൂസഫ്, ഖദീജ ആലത്തൂര്‍ എന്നിവര്‍ക്ക് സമ്മാന ദാനം നല്‍കി. ഡോക്റ്ററേറ്റ് നേടിയ സംസ്ഥാന സെക്രട്ടറി ഡോ. വി.എം. സാഫിറിനും, ഡോ. കെ. അബ്ദുലത്തീഫിനും, പ്രദേശിക യൂണിറ്റ് പ്രവര്‍ത്തന മികവിന് വെങ്ങന്നൂര്‍ യൂണിറ്റിനും, വിളത്തൂര്‍ യൂണിറ്റിനും, സേവന മേഖലയിലെ പ്രവര്‍ത്തന മികവിന്
ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. ശിഹാബുദ്ദീനിനും, അവാര്‍ഡുകള്‍ നല്‍കി.

Related Articles