Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണം: സമസ്ത

കോഴിക്കോട്: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ആവശ്യപ്പെട്ടു. ഒരു ജനതയെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് ബുദ്ധ തീവ്രവാദികളുടെ ഒത്താശയോടെ ഭരണകൂടം നടത്തുന്ന അതികിരാതവും മനുഷ്യത്വരഹിതവുമായ നടപടിയില്‍ ഇതുവരെ ഇടപെടാത്ത യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളുടെയും അറബ് രാഷ്ട്രങ്ങളുടെയും നിലപാട് അത്യന്തം ലജ്ജാകരവും അപമാനകരവുമാണെന്ന് യോഗം വിലയിരുത്തി.
നൂറ്റാണ്ടുകളായി തദ്ദേശീയരായി കഴിയുന്നവരെ ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് വ്യാജ മുദ്രകുത്തി ഉന്മൂലനം ചെയ്യാനുള്ള ഭരണകൂട നീക്കത്തിനെതിരെ ലോക മനഃസ്സാക്ഷി ഒന്നിക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

Related Articles