Current Date

Search
Close this search box.
Search
Close this search box.

റൊമാനിയയും എംബസി ജറൂസലേമിലേക്ക് മാറ്റുന്നു

ജറൂസലം: യു.എസിനു പിന്നാലെ റൊമാനിയയും ഇസ്രായേലിലെ തങ്ങളുടെ എംബസി ജറൂസലേമിലേക്ക് മാറ്റുന്നു. റൊമാനിയയിലെ ഭരണ പാര്‍ട്ടിയുടെ പ്രസിഡന്റ് ലിവിയു ഡ്രാഗ്നിയ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. യു.എസിന്റെ പിന്നാലെ എംബസി ജറൂസലേമിലേക്ക് മാറ്റുന്ന നാലാമത്തെ രാജ്യമാകും റൊമാനിയ. നേരത്തെ ഗ്വോട്ടമാലയും ഹോണ്ടുറസും എംബസി ജറൂസലേമിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു.

റൊമാനിയയുടെ തീരുമാനം ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തിട്ടുണ്ട്. എംബസി ജറൂസലേമിലേക്ക് മാറ്റുന്ന രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ആദ്യത്തെ പത്തു രാജ്യങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് എംബസി മാറ്റണമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരുന്നത്. തുടര്‍ന്ന് ഫലസ്തീനില്‍ നടന്ന പ്രക്ഷോഭ റാലിക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

 

Related Articles